തുടർച്ചയായ പരാജയങ്ങൾ കരിയറിനെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ നിന്ന് തകർപ്പൻ തിരിച്ചുവരവുമായി നടൻ നിവിൻ പോളി. ‘സർവ്വം മായ’യിലൂടെ കരിയറിൽ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ നിവിൻ പോളി, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ ഇപ്പോൾ 200 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതുവരെ 203 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നേടിയത്.നിവിൻ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമെന്ന നേട്ടമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിൽ 200 കോടി ക്ലബ്ബിലെത്തുന്ന ഏഴാമത്തെ ചിത്രമായും സിനിമ മാറി. നേരത്തെ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘എമ്പുരാൻ’, ‘ലോക’, ‘വാഴ 2’, ‘ദൃശ്യം 3’ തുടങ്ങിയ ചിത്രങ്ങൾ 200 കോടി പിന്നിട്ടിരുന്നു.ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയത്തോടെ സംവിധായകന്റെ കരിയറിലും പുതിയ നേട്ടം കുറിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ടാമത്തെ 100 കോടി ചിത്രമായി നേരത്തെ മാറിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇപ്പോൾ ആദ്യ 200 കോടി ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.ചിത്രത്തിലെ നായിക മമിത ബൈജുവിനും വിജയം കൂടുതൽ തിളക്കമുള്ളതാണ്. തുടർച്ചയായ മൂന്നാമത്തെ 200 കോടി ചിത്രമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. മമിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങളും 100 കോടി പിന്നിട്ടവയാണ്. തമിഴിൽ പുറത്തിറങ്ങിയ ‘ജന നായകൻ’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നിവ 200 കോടിക്ക് മുകളിൽ നേടിയതിന് പിന്നാലെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയ മമിത വീണ്ടും 200 കോടി നേട്ടം സ്വന്തമാക്കുന്നത്.വേഗത്തിൽ 200 കോടി ക്ലബ്ബിലെത്തിയ മലയാള സിനിമകളുടെ പട്ടികയിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. 13 ദിവസം കൊണ്ട് 200 കോടി നേടിയ ‘ലോക’യുടെ റെക്കോർഡാണ് ചിത്രം മറികടന്നത്. വെറും 11 ദിവസം കൊണ്ടാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 200 കോടി പിന്നിട്ടത്.അഞ്ച് ദിവസം കൊണ്ട് 200 കോടി നേടിയ ‘എമ്പുരാൻ’ ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഒമ്പത് ദിവസം കൊണ്ട് നേട്ടത്തിലെത്തിയ ‘ദൃശ്യം 3’ രണ്ടാം സ്ഥാനത്തുമുണ്ട്.ഭാവന സ്റ്റുഡിയോസ് നിർമിച്ച് ഗിരീഷ് എ.ഡി ഒരുക്കിയ ചിത്രത്തിന് ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രതികരണവും തിരക്കും തുടരുകയാണ്. നിലവിലെ ബോക്സ് ഓഫീസ് കുതിപ്പ് തുടരുകയാണെങ്കിൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇൻഡസ്ട്രി ഹിറ്റായി മാറാനുള്ള സാധ്യതയും ശക്തമാണ്.ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ നാലിന് തിയേറ്ററുകളിലെത്തും. സെപ്റ്റംബർ മൂന്നിന് റിലീസ് ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ ആണ് നിലവിൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നേരിടുന്ന പ്രധാന മത്സരം. ബോക്സ് ഓഫീസിലെ ഈ പോരാട്ടം വരും ദിവസങ്ങളിൽ ചിത്രത്തിന്റെ നേട്ടThe post ഗംഭീര തിരിച്ചുവരവ്; ലോക’യുടെ റെക്കോർഡും മറികടന്നു; നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 200 കോടി ക്ലബ്ബിൽ appeared first on ഇവാർത്ത | Evartha.