മനുഷ്യസൗഹാർദ്ദം മാനവികതയുടെ ആധാരം: എം.എം. അക്ബർ

Wait 5 sec.

മനാമ: “മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം” എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെൻ്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിൻ്റെ ഭാഗമായി ‘സ്നേഹ സംഗമം 2026’ സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ മത, സാംസ്‌കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്തു.ഭിന്നതകൾക്കതീതമായി മാനവികതയും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കണമെന്ന് എം.എം. അക്ബർ ആഹ്വാനം ചെയ്തു. സ്നേഹസംഗമവേദിയിൽ അതിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.വ്യാജപ്രചാരണങ്ങളിൽ വീഴാതെ യഥാർത്ഥ സ്രോതസ്സുകളിൽ നിന്ന് നേരിട്ട് മതങ്ങളെ മനസ്സിലാക്കാൻ ഏവരും തയ്യാറാകണമെന്നും, മുൻതലമുറ കാത്തുസൂക്ഷിച്ച സ്നേഹവും ഐക്യവും നിലനിർത്തി, ദൈവികമായ നന്മയുടെ വഴിയിലൂടെ സഞ്ചരിക്കാൻ ഏവരും മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഭാഷണത്തിന് ശേഷം നടന്ന ചോദ്യോത്തര സെഷൻ സംഗമത്തിന്റെ ശ്രദ്ധേയമായ ഭാഗമായി. വിവിധ മത, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് എം.എം. അക്ബർ വിശദമായി മറുപടി നൽകി.29-08-26 ന് വൈകീട്ട് ഉമ്മുൽഹസം കരാവലി റസ്‌റ്റോറൻ്റിലാണ് പരിപാടി സംഘടിപ്പിച്ചത്. അൽ ഫുർഖാൻ സെൻ്റെർ പ്രസിഡൻ്റെ സൈഫുല്ല ഖാസിം, ജന. സെക്രട്ടറി മനാഫ് കബീർ, പ്രോഗ്രാം കൺവീനർ അബ്ദുൾ സലാം ബേപ്പൂർ, വൈസ് പ്രസിഡൻ്റെ ഷറഫുദ്ധീൻ എന്നിവർ സംബന്ധിച്ചു. യൂസുഫ് കെ.പി, ആഷിക്, സീനത്ത്, സബീല എന്നിവർ പരിപാടി നിയന്ത്രിച്ചു. അൻ ഫുർഖാൻ വളണ്ടിയർമാരായ അബ്‌ദുൾ ഹക്കിം, നസീഫ് സൈഫുല്ല, മുഹമ്മദ് ശാനിദ് ഡിസ്‌കവർ ഇസ്ലാം വളണ്ടിയർമാരായ സയിദ് ഹമീദ് , അബ്ദുൽ ഗഫൂർ, അബ്ദുൽ ഹഖ് എന്നിവർ അധിതികളെ സ്വീകരിച്ചു.യൂത്ത് വിങ്ങ് സെക്രട്ടറി അബ്ദുൾ ബാസിത്ത് സ്വാഗതം ആശംസിക്കുകയും ദഅവ വിങ്ങ് സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.The post മനുഷ്യസൗഹാർദ്ദം മാനവികതയുടെ ആധാരം: എം.എം. അക്ബർ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.