കോഴിക്കോട് റെയില്‍വേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

Wait 5 sec.

കോഴിക്കോട്| മാത്തോട്ടത്ത് റെയില്‍വേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പൂളക്കണ്ടി നൗഫല്‍ ആണ് മരിച്ചത്. അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നൗഫല്‍. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ട്രാക്കില്‍ അപകടമുണ്ടായെന്ന് തിരിച്ചറിഞ്ഞ ലോക്കോ പൈലറ്റ് ഉടന്‍ റെയില്‍വേ പോലീസിനെയും പ്രാദേശിക പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെ എട്ട് മണിയോടെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.Content Highlights:A young man named Noufal died after being struck by a train while crossing railway tracks at Mathottam in Kozhikode. The body was discovered in nearby bushes after a search by police and locals. Post-mortem procedures were completed at Kozhikode Medical College before handing over the body.