കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ മര്‍ദ്ദിച്ച കേസ്; മുഖ്യപ്രതി പിടിയില്‍

Wait 5 sec.

കോഴിക്കോട്| കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍. കുട്ടിയുടെ പിതൃസഹോദരന്‍ അബ്ദുള്‍ റസാഖാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. റസാഖിന്റെ ഭാര്യ സീനത്ത് ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതിയായ ഇവരുടെ മകന്‍ ഉവൈസ് രാജ്യം വിട്ടതിനെ തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ കൈകാലുകളിലെ വിരലുകളില്‍ ഈര്‍ക്കിലി കയറ്റുകയും മുറിവുകളില്‍ മുളക് വെള്ളം ഒഴിക്കുകയും ചെയ്‌തെന്നാണ് പരാതി. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.സംഭവദിവസം രാത്രിയില്‍ പൂട്ടിയിട്ട മുറിയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി പോലീസ് സ്റ്റേഷനിലെത്തിയാണ് വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ടു. എന്നാല്‍ സ്റ്റേഷനിലെത്തിയത് പിതൃസഹോദരനും ഭാര്യയും മകനുമായിരുന്നു. ഇവര്‍ക്കൊപ്പമാണ് കുട്ടിയെ പോലീസ് മടക്കി അയച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഇടപെട്ടതിന് ശേഷമാണ് പോലീസ് കേസെടുത്തത്. ഇതിനിടെ സംഭവം ഒത്തുതീര്‍പ്പാക്കാനും പ്രതികള്‍ ശ്രമിച്ചതായാണ് വിവരം. കുട്ടിക്ക് സൈക്കിള്‍ വാങ്ങിനല്‍കാമെന്നും പണം നല്‍കാമെന്നും വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.Content Highlights:Main accused Abdul Razak surrendered to police after brutally assaulting his 12-year-old nephew in Koduvally over theft allegations. His son fled abroad prompting a lookout notice, while his wife remains absconding. Police filed the case following Child Welfare Committee intervention.