മലപ്പുറം|കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസ്താവന പിന്‍വലിച്ച് മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസിലാക്കി അത് സന്ദര്‍ഭം പോലും മനസിലാക്കാതെ പരസ്യമായി വിളിച്ച് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും കമ്മിറ്റി പറഞ്ഞു.വിശുദ്ധ ഖുര്‍ആനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തേയും ശരിയായ രീതിയില്‍ പഠിച്ച് മനസിലാക്കാന്‍ വായനാ പ്രിയനെന്നവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ജില്ലാ സംയുക്ത കമ്മിറ്റി ഭാരവാഹികളായ ഊരകം അബ്ദുറഹ്മാന്‍ സഖാഫി, ഇ. കെ മുഹമ്മദ് കോയ സഖാഫി,കെ.പി ജമാല്‍ കരുളായി, ബശീര്‍ ഹാജി, സയ്യിദ് കെ.കെ. എസ് തങ്ങള്‍ ഫൈസി, മുഹമ്മദ് ഹാജി മൂന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.Content Highlights:Kerala Muslim Jamaath Malappuram district committee demanded VD Satheesan withdraw his statement on Kanthapuram AP Aboobacker Musliyar. Leaders criticized him for misinterpreting Islamic history without understanding context. They urged him to study the Quran and Islamic traditions correctly.