സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെ; ടിപിയെ പോലെ തങ്ങളേയും ഇല്ലാതാക്കാനാണ് ശ്രമം: ടി കെ ഗോവിന്ദന്‍

Wait 5 sec.

കണ്ണൂര്‍  | സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ടികെ ഗോവിന്ദന്‍. സിപിഎമ്മിനെ തകര്‍ക്കുന്നത് അതിന്റെ നേതൃത്വം തന്നെയാണെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. അഹന്തയുടെ ഭാഷയാണ് സിപിഎമ്മിന്. ടി പിയെ ഇല്ലാതാക്കിയതുപോലെ ഞങ്ങളേയും ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.വര്‍ഗശത്രുവെന്നാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ തന്നെ വിളിക്കുന്നത്. ആ വിളി ആദ്യം കേട്ടവര്‍ എകെജിയും ഇഎംഎസുമാണ്. സിപിഎം രൂപീകരിച്ചപ്പോഴാണ് ഇഎംഎസും എകെജി ആ വിളി കേട്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു.സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെയാണ്. കോണ്‍ഗ്രസിനെ പിന്തുണച്ചതിന് മഹാദ്രോഹിയാക്കിയെന്നും എന്നെങ്കിലും സിപിഎം തെറ്റുതിരുത്തുയിട്ടുണ്ടോയെന്നും ടികെ ഗോവിന്ദന്‍ ചോദിച്ചു.കെകെ രാഗേഷിന്റെത് കുട്ടികളുടെ ചേഷ്ടയാണ്. താന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പോകുമ്പോള്‍ രാഗേഷ് ജനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.Content Highlights: TK Govindan launched a sharp attack against the Kannur CPM leadership stating the party leadership itself is causing its downfall. He alleged that the party is attempting to eliminate them just like TP Chandrasekharan. He dismissed KK Ragesh’s statements and criticized the party’s arrogance.