കാസര്‍കോട്| കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യയില്‍ എഡിഎം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുടുംബം. ആശാലതയുടെ മരണത്തിന് ജോലി സമ്മര്‍ദ്ദമോ സ്ഥലംമാറ്റമോ കാരണമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ജോലി സ്ഥലത്തെ സമ്മര്‍ദ്ദം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറയുന്നു. ആശാലത ബന്ധുക്കളോട് പല തവണ അത് പറഞ്ഞിട്ടുണ്ടെന്ന് സഹോദരന്‍ നിജിത് പറഞ്ഞു. ആശാലതയുടെ ആത്മഹത്യയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആരോപണങ്ങളുമായി കുടുംബം രംഗത്തുവന്നിരുന്നു.പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം ഇതില്‍ കടുത്ത വിമര്‍ശനം സര്‍ക്കാരിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജില്ലാ കളക്ടര്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കാസര്‍കോട് എ ഡി എമ്മിനായിരുന്നു അന്വേഷണ ചുമതല.കഴിഞ്ഞ അഞ്ച് വര്‍ഷമായി ആശാലത കടുത്ത നിരാശയിലായിരുന്നുവെന്ന് എ ഡി എമ്മം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാസര്‍കോട് കളക്ട്രേറ്റില്‍ വെച്ച് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് കഴിച്ച ആശാലത ചികിത്സയിലിരിക്കെയാണ് മരിച്ചത്. 41 വയസായിരുന്നു. എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു.Content Highlights:The family of Ashalatha, a senior clerk at Kasaragod Collectorate who died after consuming poison, rejected the ADM inquiry report. The report claimed work pressure or transfer was not the cause, but her brother affirmed she faced heavy stress. Opposition leaders had strongly criticized the government over the issue.