ചാലക്കുടി| കൊരട്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അസം സ്വദേശി കൊല്ലപ്പെട്ടു. അസം സ്വദേശിയായ ഹക്കീം (50) ആണ് മരിച്ചത്. സംഭവത്തില്‍ 19കാരനായ പിലിമോന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.കൊരട്ടിയിലെ പോളിടെക്‌നിക്കിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയായിരുന്നു ഹക്കീമും പിലിമോനും. സമീപത്തെ വാടകക്കെട്ടിടത്തിലായിരുന്നു ഇരുവരുടെയും താമസം. കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ശേഷവും തര്‍ക്കം തുടരുകയും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.തുടര്‍ന്ന് മറ്റ് തൊഴിലാളികളും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടു. ഇതിനിടെയുണ്ടായ ആക്രമണത്തിലാണ് ഹക്കീം കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് പിലിമോനെ പിടികൂടി കെട്ടിയിട്ട ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.Content Highlights:An Assam native named Hakeem was killed in a clash between migrant workers in Koratty. Police took a 19-year-old suspect, Pilimon, into custody after co-workers detained him. The fight originated at their construction workplace and escalated at their rented residence.