മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കോണ്‍ഗ്രസ് നേതാവ് ചെന്തി അനിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും

Wait 5 sec.

തിരുവനന്തപുരം | മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞു വാക്കേറ്റം നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ചെന്തി അനിലിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. അനിലിന്റെ ജാമ്യപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തടഞ്ഞതിലെ ഗൂഡാലോചന അന്വേഷിക്കുന്നതിനും ശബ്ദ പരിശോധനക്കുമായാണ് കസ്റ്റഡിയില്‍ വേണമെന്ന ഹര്‍ജി ഇന്ന് പോലീസ് നല്‍കുക.പോലീസ് വിട്ടു നല്‍കിയ മൊബൈല്‍ ഫോണ്‍ ഇന്നലെ വീണ്ടും സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു. ഈ ഫോണും സൈബര്‍ പരിശോധനക്കായി നല്‍കും. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ചെന്തി അനിലിനു എതിരെ ഗൂഢാലോചന കുറ്റം ചുമത്തി ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കൂടുതല്‍ പേര്‍ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കും.അനിലിനെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് നിലപാടാണ് പോലീസ് ആദ്യം സ്വീകരിച്ചത്. ഫോണും വിട്ടുകൊടുത്തിരുന്നു. ശബ്ദ സാമ്പിള്‍ ജയിലില്‍ എത്തി ശേഖരിച്ചാല്‍ മതിയെന്നും മറ്റുതെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. സര്‍ക്കാര്‍ അഭിഭാഷക ചെന്തി അനിലിന്റെ ജാമ്യ ഹര്‍ജിയില്‍ മൃദു സമീപനം സ്വീകരിച്ചു. Content Highlights: Police have filed a custody application for Congress leader Chenthi Anil to investigate suspected conspiracy in waylaying Chief Minister V D Satheesan. The court is also scheduled to hear his bail plea. Investigators will submit a detailed report regarding conspiracy charges and conduct voice tests