സസ്‌പെൻഷനിലും പോലീസ് സംഘത്തെ ഒപ്പം നിർത്തി എം ആർ  അജിത് കുമാർ;ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം 14 പേർ

Wait 5 sec.

തിരുവനന്തപുരം| സസ്‌പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എ ഡി ജി പി എം ആർ അജിത് കുമാർ. പോലീസ് ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 പോലീസുകാരാണ് ഇപ്പോഴും അജിത് കുമാറിനൊപ്പമുള്ളത്.സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പോലീസുകാർക്ക് അറ്റൻഡൻസ് നൽകിയതും പോലീസിൽ വിവാദമായിട്ടുണ്ട്. സസ്‌പെൻഷനിലായ സാഹചര്യത്തിൽ ഔദ്യോഗിക ചുമതലകളില്ലാത്ത അജിത് കുമാറിനൊപ്പം ഇത്രയധികം പോലീസുകാർ തുടരുന്നതാണ് ചർച്ചയായിരിക്കുന്നത്.Content Highlights:Suspended ADGP MR Ajit Kumar continues to retain a team of 14 police personnel, including drivers and gunmen. The incident has sparked major debate as officers from various units remain assigned to him despite his lack of official duties. Controversy also escalated after Ajit Kumar marked their attendance.