മനാമ: രാജ്യത്തെ വൻകിട വികസന പദ്ധതികളിൽ തൊഴിൽ അപകടങ്ങളോ ജോലി സമയ നഷ്ടമോ ഇല്ലാതെ 35 ലക്ഷത്തിലധികം തൊഴിൽ മണിക്കൂറുകൾ പൂർത്തിയാക്കി ബഹ്‌റൈൻ പൊതുമരാമത്ത് മന്ത്രാലയം. റോഡുകൾ, ഡ്രെയിനേജ്, കെട്ടിട നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിലും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ കഴിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.വേനൽക്കാലത്ത് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നിർബന്ധമാക്കിയിരുന്ന തൊഴിൽ വിലക്ക് പൂർണ്ണമായും പാലിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഓഗസ്റ്റ് 31-ഓടെ ഈ വർഷത്തെ ഉച്ചനേര തൊഴിൽ വിലക്ക് അവസാനിച്ചു.പ്രധാന പദ്ധതികളിലെ ജോലി മണിക്കൂറുകൾ (LTI ഇല്ലാതെ):ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് വികസനം: 13,31,110 മണിക്കൂറുകൾ.ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേ പ്രധാന മലിനജല ലൈൻ പദ്ധതി: 10,10,250 മണിക്കൂറുകൾ.ശൈഖ് ഈസ ബിൻ സൽമാൻ കോസ്‌വേയും ബുസൈതീനിലെ റോഡ് 105-ഉം ബന്ധിപ്പിക്കുന്ന പദ്ധതി: 7,04,013 മണിക്കൂറുകൾ.ഗലാലി ബി.ബി.കെ ഹെൽത്ത് സെന്റർ പദ്ധതി: 5,04,654 മണിക്കൂറുകൾ.തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നിരന്തരം പരിശോധന നടത്തിവരുന്നു. അടിയന്തിരവും അത്യാവശ്യവുമായ ഘട്ടങ്ങളിൽ ഉച്ച സമയത്ത് തൊഴിലെടുക്കുന്നതിന് നിയമാനുസൃതമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിക്കൊണ്ട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഏഴ് പ്രത്യേക പെർമിറ്റുകൾ നൽകിയിരുന്നതായും മന്ത്രാലയം അറിയിച്ചു.The post വൻകിട പദ്ധതികളിൽ റെക്കോർഡ് നേട്ടം: അപകടങ്ങളില്ലാതെ 35 ലക്ഷത്തിലധികം ജോലി മണിക്കൂറുകൾ പൂർത്തിയാക്കി ബഹ്‌റൈൻ പൊതുമരാമത്ത് മന്ത്രാലയം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.