സര്‍ക്കാര്‍ ആശുപത്രികളില്‍ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും കുറവ് നികത്തും; 139 ഡോക്ടര്‍മാരെ പുതുതായി നിയമിച്ചു: മന്ത്രി കെ മുരളീധരന്‍

Wait 5 sec.

തിരുവല്ല |  സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും സ്റ്റാഫുകളുടെയും കുറവുള്ളത് നികത്തുമെന്ന് മന്ത്രി കെ മുരളീധരന്‍. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ലക്ഷ്യ ലേബര്‍ റൂം, പോളി ഡെന്റല്‍ ക്ലിനിക്, ഓക്സിജന്‍ പ്ലാന്റ്, ജീറിയാട്രിക് വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.വിവിധ ആശുപത്രികളിലായി 139 ഡോക്ടര്‍മാരെ പുതിയതായി നിയമിച്ചു. ഇവര്‍ ഉടന്‍ ചുമതല ഏല്‍ക്കും. നിലവാരമുള്ള ചികിത്സ പൊതുജനത്തിന്റെ അവകാശമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം തികച്ചും സുതാര്യമാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച ആരോഗ്യവകുപ്പിന്റെ പദ്ധതികള്‍ മുടക്കമില്ലാതെ പൂര്‍ത്തിയാക്കും. ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ഓഗസ്റ്റ് 24ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എംആര്‍ഐ സ്‌കാനിങ് മെഷീന്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉടന്‍ സ്ഥാപിക്കും. അടുത്തമാസം മുതല്‍ ഇവിടെ 24 മണിക്കൂര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ കേരളം പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂം, ഓപ്പറേഷന്‍ തീയേറ്റര്‍ ( 1.3 കോടി രൂപ), പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ തുക വിനിയോഗിച്ച് നിര്‍മ്മിച്ച വയോജന വാര്‍ഡ് (1.02 കോടി രൂപ), പോളി ദന്തല്‍ ക്ലിനിക്ക് (60 ലക്ഷം രൂപ), കെ എം എസ് സി എല്‍ കെയര്‍ സിസ്റ്റം പദ്ധതിയിലൂടെ നിര്‍മ്മിച്ച ഓക്സിജന്‍ പ്ലാന്റ് ( 1.25 കോടി രൂപ) എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.Content Highlights: Health Minister K Muraleedharan announced that 139 new doctors have been appointed to resolve staff shortages in state government hospitals. Speaking at the inauguration of newly completed facilities at Thiruvalla Taluk Hospital, he emphasized that quality treatment is a public right. He also highlighted plans to ensure round-the-clock specialty services and upgrade infrastructure across state hospitals.