തിരുവല്ല | റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഓട്ടോ ഡ്രൈവര്‍ മരിച്ചു. മഞ്ഞാടി പ്രസന്ന സദനത്തില്‍ കൃഷ്ണന്റെ മകന്‍ പ്രസാദ് പി കെ(60) ആണ് മരിച്ചത്. തിരുവല്ല-ചെങ്ങന്നൂര്‍ റെയില്‍വേ പാതയില്‍ തൈമലയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.20ഓടെയായിരുന്നു അപകടം.പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായാണ് വിവരം. മൃതശരീരം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ റെയില്‍വേ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.Content Highlights: An auto driver named Prasad PK died after being hit by a train while crossing the tracks near Thaimala on the Thiruvalla-Chengannur route. The incident occurred around 2:20 PM on Saturday, resulting in his immediate death. The body is kept at Thiruvalla Taluk Hospital morgue for procedures.