റഷ്യയിലെ അന്താരാഷ്ട്ര സമ്മേളനത്തിൽഡോ. അസ്ഹരി ഇന്ത്യയെ പ്രതിനിധാനം ചെയ്യും

Wait 5 sec.

സെന്റ് പീറ്റേഴ്‌സ്ബർഗ് | മുസ്്ലിം റിലീജ്യസ് ബോർഡ് ഓഫ് സെന്റ്പീറ്റേഴ്‌സ്ബർഗ് ആൻഡ് നോർത്ത്- വെസ്റ്റ് ഓഫ് റഷ്യയുടെ ആഭിമുഖ്യത്തിൽ റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബർഗിൽ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ മർകസ് നോളജ് സിറ്റി ഫൗണ്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഇന്ത്യയെ പ്രതിനിധാനം ചെയ്യും. നാളെ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്്മദിനെ പ്രതിനിധാനം ചെയ്താണ് ഡോ. അസ്ഹരി സംബന്ധിക്കുന്നത്.“ആധുനിക ലോകത്ത് മതപരവും ആത്മീയവും ധാർമികവുമായ മൂല്യങ്ങളുടെ സംരക്ഷണവും മതാന്തര സംവാദത്തിന്റെ വികസനവും’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മതപണ്ഡിതർ, ആത്മീയ നേതാക്കൾ, ഗവേഷകർ, സാമൂഹിക പ്രവർത്തകർ, വിവിധ മതസമൂഹങ്ങളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സി പി സ്വാദിഖ് നൂറാനി സമ്മേളനത്തിൽ ഡോ. അസ്ഹരിയെ അനുഗമിക്കും.Content Highlights: Dr. Abdul Hakeem Azhari represents India at the 2nd International Conference in St. Petersburg, Russia, on behalf of Grand Mufti Sheikh Aboubakr Ahmad. The conference focuses on protecting spiritual values and fostering interfaith dialogue, bringing together global religious scholars.