തിരുവനന്തപുരം|സ്‌കൂള്‍ തലത്തില്‍ നടന്ന എല്‍ പി വിഭാഗം ക്വിസ് മത്സരത്തില്‍ ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി മന്ത്രി എന്‍ ഷംസുദ്ദീന്‍. നേരത്തെ ചോദ്യാവലി വിവാദത്തില്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എഇഒമാരോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം എഇഒമാര്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം.വി ഡി സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യോത്തരം എങ്ങനെ ഉള്‍പ്പെട്ടു എന്ന് പരിശോധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍ ചുമതലയുള്ള അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നാണ് വിശദീകരണം.മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ചോദ്യാവലിയാണ് വിവാദത്തിലായത്. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്നതാണ് ചോദ്യം. ഇതിന്റെ ഉത്തര സൂചികയില്‍ വി ഡി സവര്‍ക്കര്‍ എന്നാണ് നല്‍കിയിരിക്കുന്നത്. ടൈ ബ്രേയ്ക്കര്‍ ചോദ്യ വിഭാഗത്തില്‍ അഞ്ചാമത്തെ ചോദ്യമായാണ് ഇത് ചേര്‍ത്തിരിക്കുന്നത്. എല്‍ പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള ഫ്രീഡം ക്വിസ് മത്സരത്തിന്റെ ചോദ്യാവലിയിലാണ് ഇത്തരമൊരു ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.Content Highlights:Education Minister requested a report from DGE over a controversial LP school quiz question praising VD Savarkar in Kasaragod. Kasaragod DDE directed sub-district AEOs to submit an urgent report. The quiz framed Savarkar as the freedom fighter who received maximum punishment from the British.