തിരുവനന്തപുരം|മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചിലിനായി സ്‌കൂബ സംഘമെത്തി. നാലംഗ സ്‌കൂബാ സംഘമാണ് തിരച്ചിലിനായി ഇറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലത്തുള്‍പ്പെടെ തിരച്ചില്‍ നടത്തുമെന്ന് സംഘം അറിയിച്ചു.ഷിജിനെ കാണതായി ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് തിരച്ചിലിനായി സ്‌കൂബ സംഘമെത്തുന്നത്. സ്‌കൂബ സംഘമെത്താത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഫീഷറീസ് വകുപ്പ് മന്ത്രി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞിരുന്നു. സ്‌കൂബ ഡൈവേഴ്‌സിനെ ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. കഴിയാവുന്ന എല്ലാ കാര്യങ്ങളും മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി ചെയ്യും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും നിലവിലെ കാര്യങ്ങള്‍ പര്യാപ്തമാല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.Content Highlights:A four-member scuba diving team arrived at Muthalapozhi to search for missing fisherman Shijin nine days after his boat capsized. The operation started following criticism over delays. Fisheries Minister Abdul Gafoor assured that all measures are being taken to enhance safety and locate Shijin.