കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ച 'ഉന്മാദം' തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകാഭിപ്രായങ്ങളോടെ രണ്ടാം വാരത്തിലേക്ക്. സമാനതകളില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ഷെല്ലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് തിയേറ്റര്‍ ടോക്ക്. ഏറെ വേറിട്ട് നില്‍ക്കുന്ന ഒരു പോലീസ് സ്റ്റോറിയായി ഏവരും ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു. ലിജോമോള്‍ അവതരിപ്പിച്ചിരിക്കുന്ന സൗമ്യ എന്ന കഥാപാത്രവും മികച്ച രീതിയിലാണ് പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുന്നത്.പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്. തികഞ്ഞ കൈയ്യടക്കത്തോടെയാണ് അദ്ദേഹം ചിത്രം തിരശ്ശീലയില്‍ എത്തിച്ചിരിക്കുന്നത് എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീര്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്‌ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്‌നേശ്വര്‍ സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്ന 'ഉന്മാദം' നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ്. റാം മിര്‍ച്ചന്ദാനി, രാജേഷ് മേനോന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. അര്‍ജുന്‍ സേതുവിന്റെ ഛായാഗ്രഹണവും കിരണ്‍ ദാസും ജിതിന്‍ ജോണും ചേര്‍ന്നുള്ള എഡിറ്റിംഗും മുജീബ് മജീദിന്റെ സംഗീതവും ഏറെ മികച്ചു നില്‍ക്കുന്നതാണ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.