മുഖ്യമന്ത്രിക്കെതിരെ പിഎ മുഹമ്മദ് റിയാസ്; എംഡിഎംഎ കേസിൽ ബന്ധാരോപണം

Wait 5 sec.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പിഎ മുഹമ്മദ് റിയാസ്. തനിക്കെതിരായ വാർത്തകൾ മെറ്റയുടെ സഹായത്തോടെ നീക്കം ചെയ്യുകയാണെന്നും എംഡിഎംഎ കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് റിയാസിന്റെ പ്രതികരണം. പിടിയിലായവർ സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നും മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കാസർഗോഡിൽ പിടിയിലായ ലഹരിക്കടത്ത് സംഘത്തിലെ പ്രതികളിൽ ഒരാളായ ഹുസൈൻ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററാണെന്നും, അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ ഉള്ളതായും റിയാസ് ആരോപിച്ചു. കൂടാതെ, തൂഫാൻ വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.The post മുഖ്യമന്ത്രിക്കെതിരെ പിഎ മുഹമ്മദ് റിയാസ്; എംഡിഎംഎ കേസിൽ ബന്ധാരോപണം appeared first on ഇവാർത്ത | Evartha.