യു എ ഇയിൽ ബാക്ക്-ടു-സ്‌കൂൾ ഓഫറുകൾ സജീവം: വൻ ഡിസ്‌കൗണ്ടും സ്‌കോളർഷിപ്പും

Wait 5 sec.

ഷാർജ| അടുത്ത മാസം സ്‌കൂളുകൾ തുറക്കാനിരിക്കെ യു എ ഇയിലെ പ്രമുഖ ഓൺലൈൻ, ഓഫ് ലൈൻ റീട്ടെയ്ലർമാർ വൻതോതിലുള്ള ബാക്ക്-ടു-സ്‌കൂൾ പ്രമോഷനുകളും ഓഫറുകളും പ്രഖ്യാപിച്ചു. സ്റ്റേഷനറി, ടെക്‌നോളജി ഉപകരണങ്ങൾ, ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, ലഞ്ച് ബോക്‌സുകൾ, പഠനമുറി സാധനങ്ങൾ എന്നിവക്ക് 30 ശതമാനം മുതൽ 80 ശതമാനം വരെയാണ് വിലക്കുറവ് ലഭ്യമാക്കിയിട്ടുള്ളത്.ഉത്പാദനം, ഗതാഗതം, ഓപ്പറേറ്റിംഗ് ചെലവുകൾ എന്നിവയിലുണ്ടായ വർധനവ് കാരണം ചില ഉത്പന്നങ്ങൾക്ക് മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ച് മുതൽ പത്ത് ശതമാനം വരെ വില വർധനവുണ്ടായിട്ടുണ്ടെങ്കിലും ഓഫറുകളിലൂടെയും ബണ്ടിൽ ഡീലുകളിലൂടെയും ഇതിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് എത്താതിരിക്കാൻ വ്യാപാരികൾ ശ്രദ്ധിക്കുന്നുണ്ട്. ഉപഭോക്താക്കൾ മുൻകൂട്ടി പ്ലാൻ ചെയ്ത് സാധനങ്ങൾ വാങ്ങുന്നതും തുച്ഛമായ വിലയേക്കാൾ കൂടുതൽ ഗുണനിലവാരവും നീണ്ടുനിൽക്കുന്ന ഉൽപന്നങ്ങളും തിരഞ്ഞെടുക്കുന്ന പ്രവണത വർധിച്ചിട്ടുമുണ്ട്.ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും വൻകിട ഹൈപ്പർമാർക്കറ്റുകളിലും 50 മുതൽ 80 ശതമാനം വരെ കിഴിവിലാണ് സ്റ്റേഷനറി, സ്‌കൂൾ ബാഗുകൾ, ഡ്രസ്സുകൾ എന്നിവ വിൽപ്പന നടത്തുന്നത്. പ്രമുഖ റീട്ടെയ്്ലർമാർ സ്‌കൂൾ ഉത്പന്നങ്ങൾ വാങ്ങുന്നവർക്കായി ആകെ ഒരു ലക്ഷം ദിർഹത്തിന്റെ സ്‌കോളർഷിപ്പ് പദ്ധതിയും നൽകി. നിശ്ചിത തുകക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10,000 ദിർഹം വീതം സ്‌കോളർഷിപ്പ് സമ്മാനമായി ലഭിക്കും.ലാപ്‌ടോപ്പുകൾ, ടാബ്്ലെറ്റുകൾ, പ്രിന്ററുകൾ, മോണിറ്ററുകൾ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്കും വിലക്കുറവും ഉറപ്പായ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായ സ്‌കൂൾ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറിവരുന്ന സാഹചര്യം കണക്കിലെടുത്ത് അത്തരം ഉൽപന്നങ്ങളുടെ ശേഖരവും വിപണിയിൽ വർധിച്ചിട്ടുണ്ട്. ഒപ്പം സ്‌കൂൾ യൂണിഫോമുകൾ പുനരുപയോഗത്തിനായി കൈമാറാനുള്ള റീസൈക്ലിങ് പോയിന്റുകളും ചില കേന്ദ്രങ്ങളിൽ സജീവമാണ്.Content Highlights: Major online and offline retailers in the UAE have announced massive Back-to-School promotions with discounts ranging from 30% to 80% on various essentials. Merchants are absorbing small price hikes due to rising production costs through special bundle deals and offers. Leading retailers are also offering AED 100,000 in scholarships alongside discounts on electronics and eco-friendly products.