ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തും; വ്യവസായ വാണിജ്യ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

Wait 5 sec.

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റു, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച നടത്തി.ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരവും ദൃഢവുമായ ബന്ധത്തെക്കുറിച്ച് കൂടിക്കാഴ്ചയിൽ മന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വ്യവസായം, വാണിജ്യം, വ്യാപാരം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇരുരാജ്യങ്ങൾക്കും പൊതുതാൽപ്പര്യമുള്ള വിവിധ വിഷയങ്ങളും, വ്യാപാര പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ചയായി.The post ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തും; വ്യവസായ വാണിജ്യ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.