അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ലഭിച്ചത് അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്ത് നിന്നും

Wait 5 sec.

കണ്ണൂര്‍|സൈബര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതായി പോലീസ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ പോസ്റ്റിടാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിനു സമീപത്തു നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഷൂ റാക്കിനുള്ളില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കിട്ടിയത്.സാമൂഹിക മാധ്യമത്തിലൂടെ ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സൈബര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയെയും വെല്ലു വിളിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് താന്‍ തന്നെയാണെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയിരുന്നു. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ കണക്ഷനാണ് ഇതിന് ഉപയോഗിച്ചതെന്നും അര്‍ജുന്റെ മൊഴിയിലുണ്ട്.തന്റെ എഫ് ബി അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ല, ഐഫോണില്‍ നിന്നാണ് എഫ് ബി അക്കൗണ്ട് ഉപയോഗിച്ചതെന്നും അര്‍ജുന്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്നെ കസ്റ്റഡിയിലെടുത്ത അഭിഭാഷയുടെ അപ്പാര്‍ട്ട്‌മെന്റ് സമീപം ഫോണ്‍ ഉണ്ടെന്ന കാര്യവും അര്‍ജുന്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് അതീവ രഹസ്യമായി പുലര്‍ച്ചെ നടത്തിയ തെളിവെടുപ്പിലാണ് അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ ഷൂ റാക്കില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കേസിലെ നിര്‍ണായക തെളിവായ ഈ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.അതേസമയം, അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ പോലീസ് ഊര്‍ജിതമാക്കി. കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് വളപട്ടണം എസ്എച്ച്ഒ കമ്മീഷണര്‍ക്ക് കൈമാറി. റിപ്പോര്‍ട്ട് ഉടന്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും.Content Highlights:Kannur cyber police recovered Arjun Ayanki’s hidden mobile phone used to post against Ramesh Chennithala. The phone was found inside a shoe rack near his lawyer’s apartment during a secret evidence collection drive. Police have also initiated strict steps to invoke KAAPA charges against him.