തിരുവനന്തപുരം|പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കൂടുതല്‍ എസ് ഐമാരെയും സി പി ഒമാരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. കേസിന്റെ ഗൗരവവും ഗൂഢാലോചനയും കണക്കിലെടുത്താണ് നടപടി.സി പി എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, തിരുവനന്തപുരം ജില്ല സെക്രട്ടറി വി ജോയ്, മുന്‍മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് നല്‍കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും ആക്രമണത്തിന് പിന്നില്‍ ആസൂത്രിത ഇടപെടലുകളോ പ്രേരണയോ ഉണ്ടോ എന്നുമാണ് സംഘം അന്വേഷിക്കുന്നത്.Content Highlights:Kerala police expanded the investigation team probing the attack on ED officials during a raid. Notices will be issued to top CPM leaders including MV Govindan for questioning next week. The team is analyzing potential conspiracy and planned incitement behind the assault.