തുർക്കി ക്ലബ് ആയ ട്രാബ്‌സോൺസ്‌പോറുമായുള്ള ഈജിപ്ഷ്യൻ സ്റ്റാർ മുഹമ്മദ് സലാംഹിന്റെ കരാർ അദ്ദേഹത്തെ തുർക്കിയിലെ ഏറ്റവും വലിയ പ്രതിഫലത്തുക വാങ്ങുന്ന കളിക്കാരനായി രേഖപ്പെടുത്തി.ട്രാബ്‌സോൺസ്‌പോറുമായുള്ള സലാഹിന്റെ കരാർ 2028 വേനൽക്കാലം വരെ രണ്ട് വർഷത്തേക്ക് നീണ്ടുനിൽക്കും. പുറത്തുവിട്ട വിശദാംശങ്ങൾ അനുസരിച്ച്, സീസണിൽ 17 ദശലക്ഷം യൂറോ വാർഷിക ശമ്പളം ആണ് സലാഹിന് ലഭിക്കുക. കരാറിൽ അധിക സാമ്പത്തിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. സലാഹിന് തന്റെ പേരിലുള്ള ഉൽപ്പന്നങ്ങളുടെയും ഷർട്ടുകളുടെയും വിൽപ്പനയിൽ നിന്നുള്ള ലാഭത്തിന്റെ 20% ലഭിക്കും, ക്ലബ്ബിലെ തന്റെ കാലത്തെ പ്രത്യേക കായിക ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ബോണസുകളും പ്രോത്സാഹനങ്ങളും ഇതോടൊപ്പം ലഭിക്കും, ഇത് കരാറിന്റെ ആകെ തുക 34 ദശലക്ഷം യൂറോയായി(370 കോടി ഇന്ത്യൻ രൂപയിലധികം) ഉയർത്തും.ലിവർപൂളിനായുള്ള അസാധാരണ പ്രകടനത്തിന് ശേഷമാണ് സലാ ട്രാബ്‌സോൺസ്‌പോറിലേക്ക് എത്തുന്നത്. ക്ലബ്ബിനായി 442 മത്സരങ്ങളിൽ നിന്ന് 257 ഗോളുകൾ നേടിയ സലാ, ക്ലബ്ബിന് രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടാൻ സഹായിച്ചു.The post സലാഹിന്റെ ട്രാബ്‌സോൺസ്‌പോറുമായുള്ള കരാർ: ലഭിക്കുന്നത് ഏറ്റവും വലിയ പ്രതിഫലത്തുക appeared first on Arabian Malayali.