പ്രശസ്ത സാമൂഹിക പ്രവർത്തകയും ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന അന്തരിച്ച പത്മിനി വർക്കിയുടെ ഓർമ്മയ്ക്കായാണ് പുതുതായി കണ്ടെത്തിയ തവളയ്ക്ക് ഈ പേര് നൽകിയിരിക്കുന്നത്. സ്നേഹത്തോടെയും ബഹുമാനത്തോടെയും പത്മിനി വർക്കിയെ ‘അമ്മച്ചി’ എന്ന് വിളിച്ചിരുന്നു ദില്ലി സർവകലാശാലയിലെ പ്രൊഫസർ ഡോ. സത്യഭാമാ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് വടക്കുകിഴക്കൻ ഇന്ത്യയിലെ ത്രിപുര, നാഗാലാൻഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വേഗത്തിൽ ഒഴുകുന്ന അരുവികളിൽ നിന്ന് മൂന്ന് പുതിയ കാസ്കേഡ് തവള സ്പീഷിസുകളെ (Cascade Frogs) കണ്ടെത്തിയത്. ഇങ്ങനെ കണ്ടെത്തിയ ഒരു […]Source