ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് പിടിയില്‍

Wait 5 sec.

കോഴിക്കോട് | കേരളത്തിലെ പ്രധാനപ്പെട്ട ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് പിടിയില്‍. വില്‍പനയ്ക്കായി എത്തിച്ച ഒരു ആനക്കൊമ്പുമായി കക്കോടിയില്‍ വച്ചാണ് ഇവര്‍ വനം വകുപ്പിന്റെ പിടിയിലായത്.കക്കോടി സ്വദേശിയായ അസീല്‍, മുഹമ്മദ് റിഹാന്‍, താമരശ്ശേരി സ്വദേശി പരീദ്, കോട്ടയം സ്വദേശി വിന്‍സെന്റ്, തിരുവനന്തപുരം സ്വദേശികളായ സുധീര്‍, ദില്‍ഷാദ് എന്നിവരാണ് കക്കോടി പാലത്തുള്ള ഒരു വീട്ടില്‍ വച്ചു വനംവകുപ്പിന്റെ പിടിയിലായത്. വയനാട് കര്‍ണാടക അതിര്‍ത്തിമേഖലയില്‍ നിന്നാണ് ഇവര്‍ ആനക്കൊമ്പ് എത്തിച്ചതെന്നാണ് സൂചന.കൂടുതല്‍ ആനക്കൊമ്പുകള്‍ ഇവര്‍ കടത്തിക്കൊണ്ടുവന്നെന്ന വിവരം വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ആന കൊമ്പ് നല്‍കി എന്ന് കരുതുന്ന സോമന്‍ എന്ന വ്യക്തിയെ വയനാട് നിന്ന് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്ന് മാനിന്റെ കൊമ്പും വന്യ മൃഗങ്ങളുടെ ഇറച്ചിയും പിടിച്ചെടുത്തിട്ടുണ്ട്. Content Highlights:Forest department officials busted a major ivory smuggling gang in Kozhikode and arrested six individuals. An elephant tusk was seized from a house at Kakkodi. Following interrogation, another key suspect was detained in Wayanad with deer antlers and wild meat.