ന്യൂഡല്‍ഹി | അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിനായി ഇന്ത്യ പ്രഥമ ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് പിന്മാറി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം സത്യനാരായണനാണ് ഇക്കാര്യം അറിയിച്ചത്.ബ്രസീലിനെതിരെയും ഫിഫ ആസിയാന്‍ കപ്പും ഒരുമിച്ചു കളിക്കാന്‍ കഴിയില്ലെന്നതിനാലാണ് പിന്മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ഫിഫയുടെ അംഗീകാരമുള്ള മത്സരത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രമുഖ ടീമുകളെ നേരിടാനുള്ള അവസരമാണ് പിന്മാറ്റത്തോടെ ഇന്ത്യക്ക് നഷ്ടമായത്. ഫിഫയുടെ ക്ഷണം ഇന്ത്യ ആദ്യം സ്വീകരിക്കുകയും തുടര്‍ന്ന് ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ ടീമുകള്‍ക്കൊപ്പം ഡിവിഷന്‍ 1 ഗ്രൂപ്പ് എയില്‍ ഇടംനേടുകയും ചെയ്തിരുന്നു.സെപ്്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ ആറ് വരെയുള്ള ഫിഫ അന്താരാഷ്ട്ര വിന്‍ഡോയിലാണ് മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യ- ബ്രസീല്‍ മത്സരം നടക്കുന്നത്.Content Highlights: India has withdrawn from the inaugural FIFA ASEAN Cup to prioritize its upcoming friendly match against Brazil in Kolkata. The decision stems from scheduling conflicts between both fixtures in October. The AIFF opted to focus on facing five-time world champion Brazil at Salt Lake Stadium.