താനൂര്‍ സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ കാണാതായെന്ന് പരാതി

Wait 5 sec.

മലപ്പുറം| താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. താനൂര്‍ സ്വദേശി ഇംതിയാസിനെയാണ് (24) കാണാതായത്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ബെംഗളൂരുവിലെ കോളജിലേക്ക് പോയതായിരുന്നു ഇംതിയാസ്.ആറാം തീയതി വൈകുന്നേരം കോട്ടക്കലില്‍ നിന്ന് കെ എസ്ആര്‍ടിസി ബസിലാണ് ഇംതിയാസ് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവിലെത്തിയ വിവരം വീട്ടിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇംതിയാസുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്.കുടുംബം നല്‍കിയ പരാതിയില്‍ താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇംതിയാസിന്റെ അവസാന ഫോണ്‍ ലൊക്കേഷന്‍ ബെംഗളൂരുവിലെ ദേവരഹള്ളി ഭാഗത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. താനൂരില്‍ നിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ഇംതിയാസിന്റെ സുഹൃത്തുക്കളും വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ട്.ഇംതിയാസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് താനൂര്‍ പോലീസ് അറിയിച്ചു. ഫോണ്‍: +919447801320, +91 99610 03488. പോലീസ്.Content Highlights:A 24-year-old nursing graduate named Imthiyaz from Tanur has been reported missing after traveling to Bengaluru to collect his certificates. His phone went switched off after he called home upon arrival. Tanur police traced his last location to Devarahalli and dispatched a team to Bengaluru.