സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം; ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ

Wait 5 sec.

കൊച്ചി| ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസില്‍ സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മോഹന്‍ദാസിനെ കസ്റ്റഡിയില്‍ എടുത്തത്.ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സൈബർ പോലീസും മട്ടാഞ്ചേരി പോലീസിന്റെ പ്രത്യേക സംഘവുമാണ് ടി ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്.വിദ്വേഷ പരാമർശത്തിൽ തിരുവനന്തപുരം സൈബർ പോലീസാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്റെ പരാതിയിലാണ് കേസ്.Content Highlights:RSS ideologue TG Mohandas has been taken into police custody after a raid at his Mattancherry home in Kochi. Thiruvananthapuram Cyber Police and Mattancherry Police conducted the operation based on an AIYF complaint. He faces charges for inciting rioting and insulting women.