കൊച്ചി| എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ നേതാവ് വി ഡി സര്‍വര്‍ക്കറെ ഉള്‍പ്പെടുത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന്റെ സസ്‌പെന്‍ഷന് അടിയന്തര സ്റ്റേ ഇല്ല. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പള്ളത്തടുക്ക എ യു പി സ്‌കൂള്‍ അധ്യാപകനായ ഗുരുപ്രസാദ് നല്‍കിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. തെറ്റായ നടപടികളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് എങ്ങനെ സസ്‌പെന്‍ഷന്‍ നല്‍കാനാകുമെന്ന് കോടതി ചോദിച്ചു.എന്നാല്‍ ചോദ്യാവലി തയാറാക്കാന്‍ ചുമതലയുണ്ടായിരുന്ന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യതിന് കാരണങ്ങളുണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഫ്രീഡം ക്വിസ് ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉള്‍പ്പെട്ടത്. എല്‍പി വിദ്യാര്‍ഥികള്‍ക്കായുള്ള ക്വിസില്‍ ‘ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി’ എന്ന ചോദ്യത്തിന് ഉത്തരമായി വി ഡി സവര്‍ക്കറുടെ പേര് നല്‍കിയിരുന്നു. ടൈബ്രേക്കര്‍ ചോദ്യമായാണ് ഇത് ഉള്‍പ്പെടുത്തിയത്.മൂന്ന് ഉപജില്ലകളിലെയും സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍ ചുമതലയുള്ള അധ്യാപകര്‍ ചേര്‍ന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ചോദ്യം വിവാദമായതോടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. സവര്‍ക്കറെ മഹത്വവത്കരിക്കുന്നത് ആര്‍എസ്എസ്-ബിജെപി അജണ്ടയുടെ ഭാഗമാണെന്നും ചോദ്യം തയ്യാറാക്കിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ആവശ്യപ്പെട്ടിരുന്നു.വിവാദത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, സവര്‍ക്കറുടെ പേര് ചരിത്ര രേഖയുണ്ടെന്നും ഇതില്‍ ചോദ്യം തയ്യാറാക്കിയ തന്നെ സസ്‌പെന്‍ഡ് ചെയ്തത് അന്യായമാണെന്നുമാണ് അധ്യപകന്റെ വാദം.Content Highlights:Kerala High Court deferred hearing on a petition against the suspension of a Kasaragod teacher over a Savarkar quiz question. The government defended the action, while the court sought clarity on the suspension grounds. The controversial question featured in an LP school Freedom Quiz.