പ്രയാഗ് രാജ് | ഡേറ്റിംഗ് ആപ്പുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുക്കുന്ന സംഘത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. ഹൈക്കോടതി അഭിഭാഷകൻ നൽകിയ പരാതിയിലാണ് തട്ടിപ്പ് പുറത്തായത്.പല്ലവി സിംഗ് രാജ്പുത് എന്ന യുവതിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയിരുന്നത്. ഡേറ്റിംഗ് ആപ്പുകളിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ആൾക്കാരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇവരുടെ രീതി. പ്രണയം നടിച്ചു അടുപ്പം സ്ഥാപിച്ച ശേഷം ഇവരുമൊത്തുള്ള കൂടിക്കാഴ്ചകളിൽ വെച്ച് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കും. തുടർന്ന് ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും വൻ തുക ആവശ്യപ്പെടുകയുമായിരുന്നു.ആറു കോടിയിലധികം രൂപ ഇത്തരത്തിൽ ഇരകളിൽ നിന്ന് തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. പണം നൽകിയില്ലെങ്കിൽ ബലാത്സംഘം, വധശ്രമം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പെടുത്തുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. യുവതി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ അഞ്ചോളം പേർ നിലവിൽ ജയിലിൽ കിടക്കുന്നുണ്ടെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. കേസ് ഭീഷണിയും അപമാന ഭയവും കാരണമാണ് പലരും പണം നൽകാൻ നിർബന്ധിതരായത്.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന യുവതിയുടെ ചിത്രങ്ങളിൽ ഒന്നിൽ കട്ടിലിൽ പണക്കിഴികൾ അടുക്കി വെച്ചിരിക്കുന്നതും മറ്റൊരു ചിത്രത്തിൽ യുവതി ആയുധം കയ്യിലേന്തി നിൽക്കുന്നതും കാണാം. എന്നാൽ ഇവയുടെ ഉറവിടവും തീയതിയും സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. യുവതി വ്യാജ പേരുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചിരുന്നു. ‘സ്വീറ്റി തിവാരി’ എന്ന പേരിലും അക്കൗണ്ട് പ്രവർത്തിപ്പിച്ചിരുന്നതായി മറ്റ് പരാതികളിൽ പറയുന്നു. രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘമാണ് പല്ലവി സിംഗ് രാജ്പുതിന് തട്ടിപ്പിനായി സഹായം നൽകിയിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.Content HighlightsA woman in UP’s Prayagraj allegedly duped men of Rs 6 crore using dating apps. She befriended men on Tinder, filmed intimate videos, and blackmailed them with false case threats. Police are investigating the network.