മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

Wait 5 sec.

ഇടുക്കി| മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളായി പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. തേനി ജില്ലാ കലക്ടര്‍, തേനി എം എല്‍ എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടിലേക്ക് കൃഷിക്കായി വെള്ളം തുറന്നുവിട്ടത്.സാധാരണയായി ജൂണ്‍ മാസത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് തമിഴ്‌നാട്ടിലെ കമ്പം താഴ്വരയിലേക്ക് വെള്ളം കൊണ്ടുപോകുന്നത്. എന്നാല്‍ ഇത്തവണ അണക്കെട്ടിലെ ജലനിരപ്പ് 100 അടിക്ക് താഴെയായതിനാല്‍ ഷട്ടര്‍ തുറക്കുന്നത് വൈകുകയായിരുന്നു.ജൂണില്‍ തുറക്കേണ്ടിയിരുന്ന ഷട്ടറുകള്‍ 56 ദിവസത്തിന് ശേഷമാണ്  തുറന്നത്. സമീപ ദിവസങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 121 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് വെള്ളം കൊണ്ടുപോകല്‍ ആരംഭിച്ചത്.Content Highlights:The shutters of the Mullaperiyar dam were opened following a rise in water levels caused by heavy rains in Kerala. Water was released for agricultural purposes in Tamil Nadu’s Cumbum valley under the leadership of Theni officials. The opening was delayed by 56 days as the water level was low earlier.