ഹിമാചല്‍ പ്രദേശില്‍ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു

Wait 5 sec.

ചമ്പ| ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ ബൈരാഗഡില്‍ നിന്ന് ചമ്പയിലേക്ക് പോവുകയായിരുന്ന ശര്‍മ്മ ബസ് സര്‍വീസിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചമ്പ ജില്ലയിലെ ദേവികോത്തി പ്രദേശത്ത് ചലുഞ്ച് മോറിന് സമീപത്താണ് സംഭവം. അപകടസമയത്ത് ബസില്‍ 18 പേരുണ്ടായിരുന്നു.ബസ് മറിഞ്ഞ് താഴെയുള്ള റോഡിലേക്ക് പതിക്കുകയായിരുന്നു. യാത്രക്കാരുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ്, ഫയര്‍ ഫോഴ്‌സ്, എന്‍ഡിആര്‍എഫ് സംഘങ്ങളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മഴയെത്തുടര്‍ന്നുള്ള വഴുക്കലില്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് നിഗമനം. കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ 185 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.Content Highlights:Eight people died and around ten were injured after a private bus overturned near Chaluinch Mor in Himachal Pradesh’s Chamba district. The vehicle fell onto a lower road while traveling from Bairagarh. Police, fire force, and NDRF teams conducted rescue operations amid heavy rains.