ഉന്നത വിദ്യാഭ്യാസം നേടുന്നതോടൊപ്പം സമൂഹത്തോടും കുടുംബത്തോടും ആര്‍ദ്രത ഉള്ളവരാകുക – മന്ത്രി പി കെ ബഷീര്‍

Wait 5 sec.

മലപ്പുറം | മലപ്പുറം സെൻട്രൽ സഹോദയ മലപ്പുറം ജില്ലയിലെ സി ബി എസ് ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്‌കൂളുകളെയും അനുമോദിച്ചു. മലപ്പുറം മഅ്ദിൻ അക്കാദമിയിൽ നടന്ന ടോപ്പേഴ്സ് മീറ്റ് 2026 കേരള പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ 74 സി ബി എസ് ഇ സ്‌കൂളുകളിൽ നിന്നുള്ള 960 വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ഉന്നത വിജയങ്ങൾ നേടി മികച്ച ജീവിത സാഹചര്യങ്ങൾ നേടുമ്പോഴും സ്വന്തം കുടുംബത്തെയും സമൂഹത്തെയും ചേർത്തുപിടിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ആഹ്വാനം ചെയ്തു.കൊണ്ടോട്ടി നിയോജക മണ്ഡലം എം എൽ എ ടി പി അഷ്റഫലി മുഖ്യാതിഥിയായി. മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹോദയ ജനറൽ സെക്രട്ടറി സി സി അനീഷ് കുമാർ സ്വാഗതം പറഞ്ഞു. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹിമിൽ ഖലീൽ ബുഖാരി തങ്ങൾ കുട്ടികൾക്ക് വിജയ സന്ദേശം നൽകി. മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മജീദ് ഐഡിയൽ മുഖ്യപ്രഭാഷണം നടത്തി.മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളായ പി പത്മകുമാർ, വി എ കബീർ, സഹോദയ ഭാരവാഹികളായ ഫാദർ തോമസ് ജോസഫ്, വി മധുസൂദനൻ, ടി അബ്ദുസമദ്, കെ മുഹമ്മദ് റഫീഖ്, ഷിജു വർക്കി, എൻ ജി സുരേന്ദ്രൻ, അമീന ജഹാൻ, ഷാഹുൽ ഹമീദ്, ഫഹദ് കെ പി എന്നിവർ സംബന്ധിച്ചു. മഅ്ദിൻ അക്കാദമി ഡയറക്ടർ നൗഫൽ കോഡൂർ, മാനേജർ അബ്ദുറഹ്മാൻ, പ്രിൻസിപ്പൽ വി സൈദലവികോയ എന്നിവർ ആശംസകൾ അറിയിച്ചു. മലപ്പുറം സെൻട്രൽ സഹോദയ ഫിനാൻസ് സെക്രട്ടറി മനോജ് വി മാത്യു നന്ദി പറഞ്ഞു.ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് 10, 12 ക്ലാസുകളിൽ ഫുൾ എ വൺ, 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർ, വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി പ്രതിഭ തെളിയിച്ചവർ, 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകൾ, വിദ്യാർത്ഥികളെ ഉന്നത വിജയം നേടാൻ പ്രാപ്തരാക്കിയ അധ്യാപകർ എന്നിവർക്ക് മെമന്റോകൾ നൽകി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സ്‌കൂൾ പ്രതിനിധികളും ഉൾപ്പെടെ ആയിരത്തോളം പേർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിനെത്തിയ മുഴുവൻ പേർക്കും മഅ്ദിൻ അക്കാദമി മികച്ച സ്വീകരണം നൽകി.Content Highlights:Malappuram Central Sahodaya felicitated CBSE class 10 and 12 high achievers at Toppers Meet 2026 held at Ma’din Academy. Kerala Public Works Minister P K Basheer inaugurated the event honoring 960 students from 74 schools. Kondotty MLA T P Ashrafali and Sayyid Ibrahim Khaleel Al Bukhari attended.