കോട്ടയം | സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളജുകളിൽ നടത്താനിരുന്ന തിയറി, പ്രാക്ടിക്കൽ പരീക്ഷകൾക്കും തീരുമാനം ബാധകമാണ്.മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കനത്ത മഴയെ തുടർന്ന് വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവെച്ചത്.പുതിയ പരീക്ഷാ തീയതികളും മറ്റ് അറിയിപ്പുകളും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കും.Content Highlights:Mahatma Gandhi University postponed all theory and practical exams scheduled for Monday due to heavy rains in Kerala. The decision was made to avoid travel difficulties for students reaching exam centers. Revised dates and further updates will be announced soon on the official university website.