ലുലു ഹൈപ്പർമാർക്കറ്റും ദി അവന്യൂസ് ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബഹ്‌റൈനി ജംബോ ലോസ് ഫെസ്റ്റിവലിന്’ തുടക്കമായി

Wait 5 sec.

മനാമ: ബഹ്‌റൈന്റെ തനത് വിളവെടുപ്പുകാലത്തെ വരവേറ്റുകൊണ്ട് ലൂലു ഹൈപ്പർമാർക്കറ്റും ദി അവന്യൂസ് ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബഹ്‌റൈനി ജംബോ ലോസ് ഫെസ്റ്റിവലിന്’ തുടക്കമായി. ഓഗസ്റ്റ് 13 മുതൽ 15 വരെ മൂന്ന് ദിവസങ്ങളിലായാണ് ഫെസ്റ്റിവൽ നടക്കുന്നത്. മുൻസിപ്പാലിറ്റീസ്-കൃഷി കാര്യ മന്ത്രി എൻജി. വാഇൽ ബിൻ നാസർ അൽ മുബാറക് മേള ഉദ്ഘാടനം ചെയ്തു.പ്രാദേശിക കർഷകരെയും നാട്ടിലെ സംരംഭങ്ങളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ വർണ്ണാഭമായ ഫാർമേഴ്‌സ് മാർക്കറ്റ് മാതൃകയിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. ദി അവന്യൂസ് ബഹ്‌റൈന്റെ ഗേറ്റ് 6-ൽ രാവിലെ 9:00 മുതൽ അർദ്ധരാത്രി വരെയാണ് പ്രവേശനം.ബഹ്‌റൈന്റെ സ്വന്തം ജംബോ ലോസ് (കടൽ ബദാം), ഈന്തപ്പഴങ്ങൾ, അത്തിപ്പഴം (Figs) എന്നിവയ്ക്ക് പുറമേ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന തേൻ, കാപ്പി, അച്ചാറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്. തത്സമയം തയാറാക്കുന്ന ലോസ് ഐസ്‌ക്രീം, ലോസ് സ്ലഷി (Loz Slushies) എന്നിവയും മേളയുടെ ആകർഷണമാണ്.കാലാവസ്ഥാ വെല്ലുവിളികൾക്കിടയിലും ഉയർന്ന നിലവാരമുള്ള വിളകൾ ഉൽപ്പാദിപ്പിക്കുന്ന ബഹ്‌റൈനി കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ലൂലു ഗ്രൂപ്പ് ഇന്റർനാഷണൽ റീട്ടെയിൽ ഡയറക്ടർ ജുസർ രൂപവാല പറഞ്ഞു.The post ലുലു ഹൈപ്പർമാർക്കറ്റും ദി അവന്യൂസ് ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബഹ്‌റൈനി ജംബോ ലോസ് ഫെസ്റ്റിവലിന്’ തുടക്കമായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.