അപകടത്തില്‍പ്പെട്ട് ഉപയോഗശൂന്യമായ വാഹനങ്ങള്‍ക്ക് നികുതി ചുമത്താനാകില്ല: ഹൈക്കോടതി

Wait 5 sec.

കൊച്ചി | അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പൂര്‍ണമായും ഉപയോഗശൂന്യമായതും റോഡിലിറക്കാന്‍ സാധിക്കാത്തതുമായ വാഹനങ്ങളില്‍ നിന്ന് മോട്ടോര്‍ വാഹന നികുതി ഈടാക്കരുതെന്ന് ഹൈക്കോടതി വിധിച്ചു. വാഹനം ഉപയോഗിക്കുന്നില്ല എന്ന വിവരം കാണിച്ച് ഉടമ നിശ്ചിത സമയത്തിനകം ‘ജി ഫോം’ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പോലും ഇത്തരം വാഹനങ്ങള്‍ക്ക് നികുതി ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.മോട്ടോര്‍ വാഹന നികുതി ചുമത്തുന്നത് വാഹനം റോഡില്‍ ഉപയോഗിക്കുന്നതിനെയും ഉപയോഗ സജ്ജമാക്കി വെച്ചിരിക്കുന്നതിനെയും അടിസ്ഥാനമാക്കിയാണ്. അപകടം മൂലമോ മറ്റ് കാരണങ്ങളാലോ ഒരു വാഹനം പൂര്‍ണമായി തകരുകയും റോഡിലിറക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്താല്‍, ആ കാലയളവില്‍ വാഹനം ഉപയോഗസജ്ജമാണെന്ന് കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരള മോട്ടോര്‍ വാഹന നികുതി നിയമപ്രകാരം വാഹനം ഉപയോഗിക്കാതിരിക്കുമ്പോള്‍ മുന്‍കൂട്ടി ജി ഫോം സമര്‍പ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും, വാഹനം റോഡിലിറക്കാന്‍ പറ്റാത്ത വിധം തകര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകളോടെ തെളിയിക്കപ്പെട്ടാല്‍ ഈ സാങ്കേതിക കാരണം പറഞ്ഞ് നികുതി ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.വാഹനം അപകടത്തില്‍പ്പെട്ട് ഉപയോഗശൂന്യമായി കിടക്കുമ്പോഴും ജി ഫോം നല്‍കിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വലിയ തുക നികുതിയും പിഴയും ചുമത്തപ്പെടുന്ന വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതി വിധി.Content Highlights:The Kerala High Court ruled that road tax cannot be levied on vehicles damaged and rendered unusable due to accidents. The court emphasized that tax applies only to vehicles fit for road use. This verdict provides significant relief to vehicle owners facing unfair tax demands from authorities.