ആലപ്പുഴ| ആലപ്പുഴയില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ആണ്‍ സുഹൃത്ത് പോലീസ് പിടിയില്‍. ആലപ്പുഴ ചിങ്ങോലി സ്വദേശി ശരത്ത് നൂറനാടാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പ്രതി ചാരുംമൂട് സ്വദേശിയായ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്.വീട്ടുമുറ്റത്ത് ഫോണില്‍ സംസാരിച്ചുനില്‍ക്കുകയായിരുന്ന യുവതിയെ പ്രതി പിന്നില്‍ നിന്നും വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആദ്യം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവില്‍ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.സൗഹൃദത്തില്‍ നിന്ന് പിന്മാറിയതും മറ്റൊരാളുമായി സൗഹൃദത്തിലാണെന്ന സംശയവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.Content Highlights:A man named Sarath was arrested for attacking his female friend with a machete at Charummoodu in Alappuzha. The victim suffered severe head injuries and is in intensive care at Thiruvananthapuram Medical College Hospital. Police said personal enmity and suspicion led to the attack.