വടക്കാഞ്ചേരിയില്‍ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി

Wait 5 sec.

തൃശൂര്‍| വടക്കാഞ്ചേരി കുറാഞ്ചേരിയില്‍ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ നായയെ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് നായ ചത്തത്.ഇന്ന് രാവിലെയാണ് കഴുത്തറുത്ത നിലയില്‍ നായയെ നാട്ടുകാര്‍ കണ്ടത്. വണ്ടി തട്ടിയുണ്ടായ അപകടമല്ലെന്നും നായയുമായി അടുത്തിടപഴകി പരിചയമുള്ളവരാണ് പിന്നിലെന്നും നാട്ടുകാര്‍ ആരോപിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.Content Highlights:A stray dog was found dead with its throat slit at Kuranchery in Wadakkanchery. Locals suspect someone familiar with the dog carried out the brutal attack. Wadakkanchery police reached the spot and started a preliminary investigation.