എം ഡി എം എ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നുണകൾ നിരത്തുന്നു; സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

Wait 5 sec.

തിരുവനന്തപുരം| എം ഡി എം എ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നുണകള്‍ നിരത്തുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജിന് ശേഷമാണ് കേസിലെ പ്രതി മുഹമ്മദ് ഹുസൈന്‍ വി ഡി സതീശനുമായി കണ്ടുമുട്ടിയതെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.2023 ഡിസംബര്‍ 10നാണ് പെരുമ്പാവൂരില്‍ നവകേരള സദസ് നടന്നത്. എന്നാല്‍ 2021 മുതല്‍ തന്നെ എം ഡി എം എ കേസ് പ്രതി മുഹമ്മദ് ഹുസൈന്‍ വി ഡി സതീശനൊപ്പം പലതവണ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു. പ്രതിയുടെ ത്യാഗങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ പുകഴ്ത്തലുകള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്ററല്ലെന്നും സോഷ്യല്‍ മീഡിയ ടീമില്ലെന്നുമുള്ള വാദങ്ങളും തെറ്റാണെന്ന് ഗോവിന്ദന്‍ ആരോപിച്ചു. പ്രതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ ഭൂരിഭാഗവും വി ഡി സതീശനെക്കുറിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ സോഷ്യല്‍ മീഡിയ അടിയന്തരാവസ്ഥ നടപ്പാക്കുന്ന സാഹചര്യമാണെന്നും ഗോവിന്ദന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ പോലും അപ്രത്യക്ഷമാകുന്ന സ്ഥിതിയാണുള്ളത്. വി ഡി സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ വാര്‍ത്തകളും നൂറുകണക്കിന് പ്രൊഫൈലുകളും പേജുകളും തിരഞ്ഞുപിടിച്ച് ഒഴിവാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.വന്ദേമാതരം വിഷയത്തിലും സര്‍ക്കാര്‍ സംഘപരിവാറിന്റെ സമ്മര്‍ദത്തിന് വഴങ്ങുകയാണെന്ന് ഗോവിന്ദന്‍ കുറ്റപ്പെടുത്തി. വന്ദേമാതരം പൂര്‍ണമായി ആലപിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവ് ലഭിക്കുമെന്ന് നിയമത്തില്‍ പറയുന്നില്ലെന്നും, ആലാപനം തടസപ്പെടുത്തുന്നതാണ് കുറ്റകരമെന്നും അദ്ദേഹം പറഞ്ഞു.വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന കത്ത് തിരുത്തുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ഗോവിന്ദന്‍ ആരോപിച്ചു. കേന്ദ്രത്തിന്റെ കത്ത് അതേപടി ഫോര്‍വേഡ് ചെയ്യുകയാണോ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സംഘപരിവാറിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.Content Highlights: MV Govindan accused VD Satheesan of lying to protect MDMA case accused Muhammed Hussain. He claimed Hussain was associated with Satheesan since 2021 through photos and social media posts. Govindan also criticized the government over its stance on the Vande Mataram issue