അംഗങ്ങൾക്ക് ഭവന നിർമ്മാണ സഹായവുമായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ; 5 പേർക്ക് 2 ലക്ഷം രൂപ വീതം നൽകി

Wait 5 sec.

മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (MCMA). പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന അംഗങ്ങൾക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ ധനസഹായം നൽകി സംഘടന. തിരഞ്ഞെടുക്കപ്പെട്ട 5 അംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതമാണ് സംഘടന സാമ്പത്തിക സഹായമായി വിതരണം ചെയ്തത്.എം.സി.എം.എ. ആക്ടിംഗ് പ്രസിഡന്റ് മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിയാസ് എം.എം.എസ്. സാമ്പത്തിക സഹായം വിതരണം ചെയ്തു. ട്രഷറർ ലത്തീഫ് മരക്കാട്ട് സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും വരവുചെലവുകണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. അഷ്‌റഫ് കാപ്പാട് ധനസഹായ പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെച്ചു.ക്യാബിനറ്റ് അംഗങ്ങളായ ഷഫീൽ യൂസഫ്, സമീർ സലീം എന്നിവരും മുപ്പതിലധികം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ശ്രീജിത്ത് വടകര സ്വാഗതവും നജീബ് എം.എം.എസ്. നന്ദിയും പറഞ്ഞു.The post അംഗങ്ങൾക്ക് ഭവന നിർമ്മാണ സഹായവുമായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ; 5 പേർക്ക് 2 ലക്ഷം രൂപ വീതം നൽകി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.