ഡോക്ടര്‍മാരില്ല; കാസര്‍കോട് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം പൂട്ടി

Wait 5 sec.

കാസര്‍കോട്| ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് കാസര്‍കോട് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം പൂട്ടി. കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി ഭരണം കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയെ തകര്‍ത്തു തരിപ്പണമാക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.പ്രശ്നം നേരത്തെ മനസിലാക്കി ആരോഗ്യവകുപ്പ് ജാഗ്രത കാണിക്കേണ്ടതായിരുന്നു. കട അടയ്ക്കുന്ന ലാഘവത്തോടെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.Content Highlights:Panathur Family Health Centre in Kasaragod was closed due to a lack of doctors. MP Rajmohan Unnithan alleged this reflects a failure of the state health sector over 10 years. He demanded strict action against officials responsible for shutting down the health centre.