ബഹ്‌റൈൻ നവകേരള രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

Wait 5 sec.

മനാമ: ബഹ്‌റൈൻ നവകേരള മനാമ മേഘലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 25 ന് രാവിലെ 7 മണി മുതൽ 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ബ്ലഡ്‌ ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് നടത്തുന്നു. രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൂടുതൽ ആളുകളെ ഈ ഉദ്യമത്തിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് മനാമ മേഘല ഏറ്റെടുത്തിരിക്കുന്നതു എന്നു രക്ഷാധികാരി അഷ്‌റഫ്‌ കുരുത്തോല, പ്രസിഡന്റ്‌ അനു യൂസഫ്, സെക്രട്ടറി മനോജ്‌ മഞ്ഞക്കാല ,എക്സികുട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാനും കൺവീനർ ജാൽവിൻ ജോൺസൻ ( 32269711),ജോ. കൺവീനർ പ്രശാന്ത് മാണിയത്ത് (32206503) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.The post ബഹ്‌റൈൻ നവകേരള രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.