കാണാതായിട്ട് 12 ദിവസം; മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടര്‍

Wait 5 sec.

തിരുവനന്തപുരം| മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടര്‍ അനുകുമാരി. ഇരുവരെയും കാണാതായി പന്ത്രണ്ടാം ദിവസമാണ് സഹായം തേടിയിരിക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം എന്നീ നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സഹായം തേടി കളക്ടര്‍ അനുകുമാരി കത്തയച്ചു.മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിനും കളക്ടര്‍ കത്തയച്ചിട്ടുണ്ട്. ജോണിനായി രാമേശ്വരം ഭാഗത്ത് തിരച്ചില്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.അതേസമയം മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. നേവിയുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി മുതലപ്പൊഴിയില്‍ എത്തിയിട്ടുണ്ട്. ഇന്ന് നേവി സ്‌കൂബ സംഘവും മുതലപ്പൊഴിയില്‍ തിരച്ചില്‍ നടത്തും. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചിലിന്റെ ഭാഗമാകും.വ്യാപക പ്രതിഷേധത്തിന് പിന്നാലെ ഷിജിന്റെയും ജോണിന്റെയും വീടുകളില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു. മന്ത്രിമാര്‍ക്ക് മുന്നില്‍ തങ്ങളുടെ ആശങ്കകള്‍ ഷിജിന്റെയും ജോണിന്റെയും കുടുംബങ്ങള്‍ പങ്കുവെച്ചിരുന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു.Content Highlights:Trivandrum Collector Anukumari requested assistance from Tamil Nadu authorities to trace missing fishermen Shijin and John on the 12th day. A formal request was sent to collectors in four Tamil Nadu districts and the MRCC Mumbai. Navy vessel INS Kalpeni and scuba teams restarted search operations.