കാലിഫോര്‍ണിയയില്‍ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യന്‍ വംശജനെ മരിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

വാഷിങ്ടണ്‍| അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യന്‍ വംശജനായ ഗവേഷക വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയ സര്‍വകലാശാലയുടെ സാന്റാ ബാര്‍ബറ ക്യാമ്പസിലെ കെമിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ഥിയായ വിക്രം മുബായിയാണ് മരിച്ചത്.ഓഗസ്റ്റ് ഒന്നിന് ഒറ്റയ്ക്ക് ട്രെക്കിങ്ങിന് പോയ വിക്രം രാത്രി കുടുംബവുമായി അവസാനമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടെ ട്രെക്കിങ് പാതയിലെ ജിപിഎസ് ലൊക്കേഷനും കുടുംബവുമായി പങ്കുവെച്ചിരുന്നു. നിശ്ചിത സമയത്ത് തിരിച്ചെത്താതിരിക്കുകയും പിന്നീട് ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് ഇന്‍യോ കൗണ്ടി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘവും കാലിഫോര്‍ണിയ ഹൈവേ പട്രോളും നടത്തിയ തെരച്ചിലിലാണ് ഓഗസ്റ്റ് മൂന്നിന് ഇന്‍യോ നാഷണല്‍ ഫോറസ്റ്റില്‍ നിന്ന് വിക്രമിന്റെ മൃതദേഹം കണ്ടെത്തിയത്.മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ ദുരൂഹതയോ കുറ്റകൃത്യമോ നടന്നതായി സൂചനയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.Content Highlights:An Indian-origin PhD student from UC Santa Barbara was found dead during a solo trek in California. Vikram Mubayi went missing on August 1 after sharing his GPS location. Search teams recovered his body in Inyo National Forest on August 3, with police ruling out any initial foul play.