ന്യൂഡല്‍ഹി | അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങള്‍ക്ക് ഇന്ത്യ പേര് നല്‍കി. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് അടുത്തുള്ള സ്ഥലങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വെ ഓഫ് ഇന്ത്യ ഭൂപടത്തില്‍ രേഖപ്പെടുത്തിയത് ഏറെയും. നിലവില്‍ ചൈനീസ് ഭാഗത്തുള്ള സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് ചൈനീസ് പേര് നല്‍കുന്ന നടപടിക്കാണ് ഇന്ത്യയുടെ തിരിച്ചടി. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നലെ നടന്നതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നടപടി. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് ഇതു വരെ ചൈന അംഗീകരിച്ചിട്ടില്ല.