നിലവിൽ സൗദിയിലേക്കുള്ള ഉംറ വിസ മൾട്ടിപ്പിൾ എൻട്രി ആക്കിയ സാഹചര്യത്തിൽ ഒരു പ്രധാന കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് അത് വലിയ തലവേദനയാകുമെന്ന് ട്രാവൽ മേഖലയിൽ ഉള്ളവർ പറയുന്നു.നിലവിൽ മൾട്ടി എൻട്രി ഉംറ വിസക്ക് ഒരു വർഷത്തെ ദിവസത്തെ കാലാവധിയും 90 ദിവസത്തെ താമസ കാലാവധിയും ആണ് ഉള്ളത്. അതായത് വിസ ഇഷ്യു ചെയ്തതിനു ശേഷം ഒരു വർഷത്തിനുള്ളിൽ സൗദിയിൽ പരമാവധി താമസിക്കാൻ കഴിയുന്നത് 90 ദിവസം ആണ് എന്നർത്ഥം. ഈ 90 ദിവസം ഒരു വർഷത്തിനുള്ളിൽ എപ്പോഴെങ്കിലും ആയി ഉപയോഗിച്ചാൽ മതി എന്നതാണ് മൾട്ടി ഉംറ വിസ പലർക്കും ആകർഷകമായി അനുഭവപ്പെടുത്തുന്നത്.എന്നാൽ ഒരാൾ ഉംറ വിസയിൽ ഇപ്പോൾ സൗദിയിൽ പ്രവേശിച്ച് കുറച്ചുദിവസം മാത്രം സൗദിയിൽ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയതിനു ശേഷം വീണ്ടും അതെ ഉംറ വിസയിൽ തന്നെ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ചില നിബന്ധനകൾ ഉണ്ടെന്നത് പലരും ശ്രദ്ധിച്ചിട്ടില്ല എന്നതാണ് വസ്തുത. നിലവിൽ ഇഷ്യൂ ചെയ്യുന്ന ഉംറ വിസയിൽ തന്നെ ആ നിബന്ധന പ്രത്യേകം പരാമർശിക്കുന്നുണ്ട് എന്നാണ് എ ആർ നഗർ കുന്നുംപുറം സ്‌കൈ വൈഡ് ട്രാവൽസ് എം ഡി സാലിം പി എം അറിയിക്കുന്നത്.ഒരിക്കൽ ഉംറ വിസയിൽ സൗദിയിൽ പ്രവേശിച്ച് തിരികെ നാട്ടിലെത്തി വീണ്ടും അതേ വിസയിൽ ബാക്കിയുള്ള ദിനങ്ങൾ ഉപയോഗിക്കാനായി സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഒരു അംഗീകൃത ഉംറ പാക്കേജ് ബുക്കിങ്ങും ഉംറ പെർമിറ്റും ഉണ്ടായിരിക്കൽ നിർബന്ധമാണ് എന്നതാണ് നിബന്ധന.ഇത്തരത്തിൽ ഉംറ പാക്കേജ് എടുക്കണമെങ്കിൽ നുസുക്ക് വഴിയാണ് സാധ്യമാക്കുക എന്നും ഇത് സംബന്ധിച്ച് പലരും അശ്രദ്ധരാണ് എന്നും ഓർമ്മിപ്പിച്ച സാലിം, ഉംറ വിസയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് തന്റെ വാട്സ് ആപ് നമ്പർ https://wa.me/+918891077088 =ൽ ബന്ധപ്പെടാമെന്നും അറിയിച്ചു.ചുരുക്കത്തിൽ മൾട്ടി ഉംറ വിസയിൽ സൗദിയിൽ പ്രവേശിച്ചു കുറച്ചുദിവസം സൗദിയിൽ കഴിഞ്ഞ ഒരാൾ തിരികെ നാട്ടിലെത്തിയ ഒരാൾക്ക് വീണ്ടും സൗദിയിലേക്ക് അതേ വിസയിൽ പോകണമെങ്കിൽ നുസുക് വഴിയുള്ള ഒരു പാക്കേജ് എടുക്കൽ നിർബന്ധമാണ് എന്ന് സാരം.The post മൾട്ടി എൻട്രി ഉംറ വിസയുമായി ബന്ധപ്പെട്ട ഈ പ്രധാന കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും appeared first on Arabian Malayali.