ഗുരുതര ക്രിമിനൽ കുറ്റം; വാടക അക്കൗണ്ടിന് പിടിവീഴും

Wait 5 sec.

തിരുവനന്തപുരം | തട്ടിപ്പുകൾക്കും കള്ളപ്പണം വെളുപ്പിക്കലിനും സ്വന്തം ബേങ്ക് അക്കൗണ്ടുകൾ വാടകക്ക് നൽകുന്ന “മ്യൂൾ അക്കൗണ്ട്’ ഉടമകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി പോലീസ്.കമ്മീഷൻ ലഭിക്കുന്നതിനായി അറിഞ്ഞുകൊണ്ട് അക്കൗണ്ടുകൾ കൈമാറുന്നവർ ഗുരുതര ക്രിമിനൽ കുറ്റത്തിന് ഉത്തരവാദികളാകുമെന്നും ഇവർക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഒരാളുടെ അക്കൗണ്ടിലൂടെ അറിഞ്ഞുകൊണ്ട് അനധികൃതമായി ഫണ്ട് സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും അതിനാൽ സ്വന്തം ബേങ്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ മറ്റാരെയും അനുവദിക്കരുതെന്നും എ ടി എം കാർഡുകളോ പിൻ നമ്പറോ മറ്റുള്ളവർക്ക് കൈമാറരുതെന്നും പോലീസ് നിർദേശിച്ചു.ബേങ്ക് അക്കൗണ്ടുകളെ സ്വകാര്യമായി കണക്കാക്കി അവ ഉത്തരവാദിത്വത്തോടെയും സുരക്ഷിതമായും ഉപയോഗിക്കണം. മറ്റുള്ളവരുടെ പണം അവരുടെ അക്കൗണ്ടുകൾ വഴി സ്വീകരിക്കുകയോ കൈമാറുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉടമയുടെ അറിവില്ലാതെ ഒരു അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെട്ടാൽ, ബേങ്കിനെയും പോലീസിനെയും ഉടൻ രേഖാമൂലം അറിയിക്കണം. അത്തരം പണം പിൻവലിക്കുകയോ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യരുത്.സംശയാസ്പദമായ രീതിയിൽ അക്കൗണ്ടിൽ ഇടപാടുകൾ നടന്നാൽ പോലീസിനെയും ബേങ്കിയോ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ വിവരം അറിയിക്കണം. ഇടപാടുകൾക്ക് അക്കൗണ്ട് ഉടമ പൂർണ ഉത്തരവാദിയായിരിക്കും. കൂടാതെ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർ സൈബർ ഹെൽപ്പ് ലൈൻ നന്പറായ 1930ൽ ബന്ധപ്പെടുകയോ സൈബർ ക്രൈമിലെ നാഷനൽ സൈബർ ക്രൈം റിപോർട്ടിംഗ് പോർട്ടൽ വഴി സംഭവം റിപോർട്ട് ചെയ്യുകയോ വേണം. Content Highlights:Kerala Police issued a stern warning against lending bank accounts for money laundering and online scams. Account holders face severe criminal liability for facilitating illegal transactions. Victims of cyber fraud or suspicious activity are advised to contact the 1930 helpline immediately.