തിരുവനന്തപുരം | കെ പി സി സി അധ്യക്ഷനൊപ്പം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. മന്ത്രി ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും. സംഘടനാ തിരഞ്ഞെടുപ്പ് വീണ്ടും നടത്തിയാല്‍ യൂത്ത് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഐക്യം താറുമാറാകുമെന്നതിനാലാണ് ഒ ജെ ജനീഷിനെ മാറ്റേണ്ടതില്ല എന്ന തീരുമാനത്തിനു പിന്നില്‍.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന ആവശ്യം മന്ത്രി ഒ ജെ ജനീഷ് രാഹുല്‍ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.സംഘടനയെ കൂടുതല്‍ സജീവമാക്കാന്‍ പുതിയ അധ്യക്ഷന്‍ വരേണ്ടതുണ്ടെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാല്‍, കെ പി സി സി അധ്യക്ഷനൊപ്പം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റില്ലെന്നും ജനീഷിന്റെ നേതൃത്വം തുടരുമെന്നുമാണ് ഹൈക്കമാന്‍ഡിന്റിന്റെ അന്തിമ തീരുമാനം. Content Highlights: Congress high command decided Minister O J Janeesh will remain Youth Congress Kerala president. The decision aims to avoid internal friction caused by fresh elections. Janeesh had previously expressed willingness to step down due to dual responsibilities.