തിരുവനന്തപുരം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയില്‍വെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ അലൈന്‍മെന്റില്‍ മാറ്റം വേണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. തുരങ്കത്തില്‍ നിന്ന് റെയില്‍ പാളം തുറമുഖത്തേക്ക് കയറുന്ന വഴിയില്‍ മാത്രം 21 വീടുണ്ട്.കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്റെ ഡി പി ആറില്‍ പരിസ്ഥിതി സൗഹൃദമായ ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തേഡ് എന്നൊക്കെ തീരുമാനിച്ചിട്ടുണ്ട്. അതിവേഗം ടെണ്ടര്‍ നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. പക്ഷെ പ്രദേശത്ത് ആശങ്കകള്‍ നിലനില്‍ക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിനകത്ത് നിന്ന് ബാലരാമപുരം റെയില്‍വേ സ്റ്റേഷന്‍ വരെ 10.7 കിലോമീറ്റര്‍ ദൂരമാണുള്ളത്. തുറമുഖത്ത് നിന്ന് 150 മീറ്റര്‍ മാറി കരിമ്പള്ളിക്കരയില്‍ നിന്ന് ടണലിലേക്ക് കയറും. തുടര്‍ന്ന് 9.43 കിലോമീറ്ററില്‍ തുരങ്കം. വിഴിഞ്ഞം മുക്കോല ബാലരാമപുരം റോഡിന് സമാന്തരമായി 30 മീറ്റര്‍ താഴ്ചയിലാണ് ട്രെയിനോടുക. ബാലരാമപുരം പള്ളിച്ചല്‍ അതിയന്നൂര്‍ വില്ലേജുകളിലായി ആകെ ഏറ്റെടുക്കേണ്ടത് 5.523 ഹെക്ടറാണ്. ഇതിന് 1482.92 കോടി രൂപയാണ് ചലവ് പ്രതീക്ഷിക്കുന്നത്.അനുബന്ധ വികസനത്തിന് അതിവേഗം പൂര്‍ത്തീകരിക്കേണ്ട പദ്ധതികളിലൊന്നാണ് തുറമുഖത്തെ റെയില്‍വെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത. പദ്ധതി രൂപരേഖയും പാരിസ്ഥിതിക അനുമതിയും ആയായെങ്കിലും പദ്ധതി ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടില്ല. 2028 ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പ് അടക്കം നിരവധി പ്രതിസന്ധികളാണ് സര്‍ക്കാരിന് മുന്നിലുള്ളത്.തീരത്തോട് ചേര്‍ന്ന് തുറമുഖം യാഥാര്‍ഥ്യമായപ്പോള്‍ പല രീതിയിലുള്ള വികസനമാണ് വിഴിഞ്ഞത് വന്നത്. എന്നാല്‍ പദ്ധതിക്കായി വിശാലമായ കടല്‍ത്തീരം മാത്രമല്ല കിടപ്പാടം വരെ വിട്ടുകൊടുക്കേണ്ടിവന്നവരാണ് പ്രദേശത്തെ മത്സ്യതൊഴിലാളികളില്‍ പലരും. അതിനിടെയാണ് റെയില്‍പാതയുടെ വരവും ആശങ്ക പടര്‍ത്തുന്നത്. Content Highlights:Fishermen at Vizhinjam demand changes to the proposed railway tunnel alignment linking the port to Balaramapuram. The 10.7 km project directly impacts nearby homes, triggering local safety concerns. Government faces land acquisition and resettlement challenges before proceeding to tender.