സ്വകാര്യ നിമിഷങ്ങൾ പകർത്തി ഭീഷണി; ലൈംഗിക പീഡനക്കേസിൽ IPL ക്രിക്കറ്റ് താരം അറസ്റ്റിൽ

Wait 5 sec.

കൊൽക്കത്ത | വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ നിമിഷങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ ഐപിഎൽ (IPL) ക്രിക്കറ്റ് താരം അഭിഷേക് പോറൽ ബംഗാൾ പോലീസിന്റെ പിടിയിലായി. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ യുവതി നൽകിയ പരാതിയിലാണ് നടപടി. ഡൽഹി ക്യാപ്പിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഇരുപത്തിമൂന്നുകാരൻ അഭിഷേക് പോറൽ.2023 മുതൽ ഇരുവരും പരിചയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.നേരത്തെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് ബംഗാൾ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. താരത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ അഭിഷേക് പോരെൽ നിഷേധിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.Content Highlights:IPL and Delhi Capitals cricketer Abhishek Porel was arrested by Bengal police following a sexual harassment complaint by a medical student. The arrest was made based on Calcutta High Court directions after allegations of fake marriage promises and extortion.